ദോഹ: ഖത്തറിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്കും ക്വാറന്റൈന് സൗകര്യമൊരുക്കുന്ന മെക്കെയിനസ് ക്വാറന്റൈന് സെന്ററിലേക്ക് ഫെബ്രുവരി 18 മുതലുള്ള ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നില്ലെന്ന് ഡിസ്കവര് ഖത്തര്‍ അറിയിച്ചു.
നേരത്തെ ഓരോരുത്തരില്‍ നിന്നും 700 ഖത്തര്‍ റിയാല്‍ വീതമാണ് സെക്യൂരിറ്റിയായി വാങ്ങിയിരുന്നത്. ക്വാറന്റൈന് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമേ ആ തുക തിരിച്ചുകിട്ടുമായിരുന്നുള്ളൂ. പുതിയ ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല എന്നത് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക