News Desk

2021-05-18 10:52:41 pm IST
ദോഹ: ഖത്തറില്‍ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ സുരക്ഷാ ജീവനക്കാരന്റെ അറസ്റ്റുമായി ബന്ധപെട്ട് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. കെനിയന്‍ വംശജനും സമൂഹ മാധ്യമങ്ങളില്‍ 'നോഹ ആര്‍ട്ടിക്കുലെറ്റസ്' എന്ന പേരില്‍ തൊഴില്‍ മേഖലയിലെ മാനുഷ്യവകാശ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തിയ ബിദലി എന്ന സുരക്ഷാ ജീവനക്കാരനെയാണ്  ഖത്തര്‍ അധികൃതര്‍ മെയ് അഞ്ചിന് കസ്റ്റഡിയിലെടുത്തത്. 

ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആംനെസ്റ്റി, ഗള്‍ഫിലെ മൈഗ്രന്റ് റൈറ്‌സ് ഓര്‍ഗ് എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു. തന്റെ അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് അദേഹം അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍ അദ്ദേഹത്തെ റിലീസ് ചെയ്യാന്‍ എത്രയും പെട്ടന്ന് ഖത്തര്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. 

അതെസമയം, സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റ് ചെയ്യപെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ഖത്തര്‍ അധികൃതര്‍ മെയ് പതിനൊന്നിന് തങ്ങള്‍ക്ക് പ്രതികരണം നല്‍കിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതുവരെയും ഇദ്ദേഹത്തിനെതിരെ കേസൊന്നും ചുമത്തിയിട്ടില്ലെന്ന പ്രതികരണമാണ് ഖത്തര്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത് എങ്കിലും ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നതില്‍ ആശങ്കയുണ്ടെന്ന് മനുഷ്യവകാശ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top