News Desk

2021-03-27 03:47:50 pm IST
സ്റ്റോക്ക്‌ഹോം: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന പ്രശ്‌നത്തിലേക്ക് ലോകത്തിലെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റ്. എല്ലാവരെയും അടുത്ത പരിസ്ഥിതി സംരക്ഷണ സമരത്തിന് കാണാമെന്ന് പറഞ്ഞുകൊണ്ടാണ് ഗ്രെറ്റ രംഗത്തെത്തിയത്. പ്രകൃതി മലിനീകരണം പുരുഷ ജനനേന്ദ്രിയത്തെയും സ്ത്രീകളിലെയും പുരുഷന്‍മാരിലെയും പ്രത്യുല്‍പാദന ശേഷിയെയും ബാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഗ്രെറ്റ എത്തിയത്. 

പ്ലാസ്റ്റിക് നിര്‍മാണത്തിനുപയോഗിക്കുന്ന ഫത്ലേറ്റ്സ് എന്ന കെമിക്കല്‍ ആണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ഈ കെമിക്കല്‍ ബാധിക്കുന്നെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്ങനെയാണ് ആധുനിക ലോകം പ്രത്യുല്‍പാദനത്തിന് ഭീഷണിയുണ്ടാക്കുന്നതെന്ന വിഷയത്തില്‍ പ്രകൃതി ശാസ്ത്രജ്ഞയായ ഡോ. ഷന്ന സ്വാന്‍ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 

ഇതുമൂലം വലിപ്പക്കുറവുള്ള ലിംഗവുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ഈ കെമിക്കലുകള്‍ കുട്ടികളെ ബാധിക്കുന്നു. പ്ലാസ്റ്റികിന് കൂടുതല്‍ വഴക്കം വരാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ കെമിക്കല്‍ കളിപ്പാട്ട നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതാണ് കുട്ടികളുടെ ഹോര്‍മോണ്‍ വളര്‍ച്ചയെ ബാധിക്കുന്ന മറ്റൊരു കാരണം.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top