News Desk

2021-03-07 02:56:19 pm IST
ദോഹ: രാജ്യത്ത് ഉപേക്ഷിക്കപ്പെടുന്ന കാറുകള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് കൃത്യമായ ആശയവിനിമയം ഉണ്ടാവുന്നില്ലെന്ന് ജനങ്ങളുടെ പരാതി. കൊവിഡ് മൂലം നിരവധി വാഹന ഉടമകള്‍ വിദേശത്ത് അകപ്പെട്ട് കിടക്കുകയാണ് ഇത് കണക്കിലെടുക്കണമെന്നും ജനം പറയുന്നു. 

കൃത്യമായ ആശയവിനിമയം ഉണ്ടാവുന്നതിന് മുമ്പേ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് വാഹന ഉടമകള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. മൊബൈല്‍ വഴിയോ ഇമെയില്‍ മുഖാന്തരമോ വാഹനയുടമകള്‍ക്ക് ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തേണ്ടതുണ്ട്. വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അധികൃതര്‍ നല്‍കുന്ന നോട്ടീസ് പീരീഡ് പതിനഞ്ച് ദിവസത്തേക്ക് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും പരാതിയില്‍ ജനം പറയുന്നു. 

പിടിച്ചെടുത്ത കാറുകള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന വാഹനമുടമകള്‍ക്ക് കൂടുതല്‍ സാവകാശം അനുവദിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുള്ളതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top