News Desk

2021-03-12 08:03:43 pm IST
പിറവം: പിറവത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജില്‍സ് പെരിയപുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പിറവം മുന്‍ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സാബു കെ ജേക്കബ് പാര്‍ട്ടി വിട്ട് പിറവത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചുവെന്നായിരുന്നു ജില്‍സ് ആരോപണം ഉന്നയിച്ചിരുന്നത്. ഇതിനായി ജോസ് കെ മാണിക്ക് സാബു കെ ജേക്കബ് പണം നല്‍കിയെന്നും ജില്‍സ് ആരോപിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായിരിക്കുന്നത്. 

ജില്‍സ് പെരിയപ്പുരത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല.  കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കും. പിറവം നഗരസഭ മുന്‍ ചെയര്‍മാന്‍ സാബു ജേക്കബ് പ്രതികരിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top