News Desk

2021-02-09 09:52:25 am IST
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ അധികാരികള്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ ലംഘിച്ചതിന് പുതുതായി 379 പേര്‍ കൂടി അറസ്റ്റിലായി.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 365 പേരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 14 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 

കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് വ്യക്തത വരുത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം, പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് രാജ്യത്ത് 10,649 പേരെയും വാഹനത്തിനുള്ളില്‍ ആളുകളുടെ പരിധി പാലിക്കാത്തതിന് 314 പേരെയും ഇതുവരെ  പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ കാബിനറ്റ് തീരുമാനവും 17-ാം നമ്പര്‍ നിയമവും അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top