ദോഹ: കൊവിഡ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 734 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്.
ഇന്ന് 705 പേരാണ് ഇക്കാര്യത്തില്‍ പിടിയിലായത്. വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 14 പേരും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഏഴ് പേരും സാമൂഹിക അകലം പാലിക്കാത്തതിന് എട്ടു പേരും ഇന്ന് അറസ്റ്റിലായതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ഇതുവരെ ആയിരക്കണക്കിന് ആളുകളെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ നിയമം നമ്പര്‍ 17 അടിസ്ഥാനമാക്കിയുള്ള കാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നിയമ ലംഘകര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക