News Desk

2021-04-28 09:32:20 pm IST
ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയൊരുക്കി. സി.ആര്‍.പി.എഫിന് സുരക്ഷാ ചുമതല നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഷീല്‍ഡിന്റെ വില വര്‍ധനവിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപക്ക് നല്‍കാമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതിന് പിന്നാലെ വൈ കാറ്റഗറി സുരക്ഷയുടെ വാര്‍ത്ത പുറത്ത് വന്നത്. നേരത്തെ ഡോസിന് 400 നിശ്ചയിച്ച വിലയാണ് 300 രൂപയായി കുറച്ചത്.

മനുഷ്യത്വപരമായ നടപടിയുടെ ഭാഗമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ വില ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയാക്കി കുറച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം കൈകൊള്ളുന്നത്. ഇതുവഴി കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയും എണ്ണമറ്റ ജീവന്‍ രക്ഷിക്കുകയും ചെയ്യാനാകുമെന്നായിരുന്നു അദര്‍ പൂനെവാല ട്വീറ്റ് ചെയ്തത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top