News Desk

2021-03-30 03:46:29 pm IST
മസ്‌കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 1,669 ആയി. രാജ്യത്ത് ഇന്ന് 454 പേര്‍ കൂടി രോഗമുക്തരായി. 

ഇതോടെ ആകെ രോഗമുക്തി 143,398 ആയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 158,056 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 88 പേരെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 507 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top