News Desk

2021-04-22 09:56:00 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 800 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 590 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 210 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേരാണ് ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 407 ആയി. രാജ്യത്ത് പുതുതായി 976 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 177,164 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 22,409 പേരാണ്. 1,236 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 25 പേരെ കൂടി ഐ.സി.യുവില്‍ പുതുതായി പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 449 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top