News Desk

2021-05-02 09:57:07 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 646 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു  മരണങ്ങളും ഇന്ന്  റിപ്പോര്‍ട്ട് ചെയ്തു. 43, 45, 47, 54, 55, 77, 81 വയസ് പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 472 ആയി. 

പുതിയ രോഗികളില്‍ 391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 255 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. പുതുതായി 1,480 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 192,551 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 127,89 ഡോസ് വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ കാംപയ്ന്‍ ആരംഭിച്ചതിനുശേഷം 191,31,27 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top