News Desk

2021-05-22 06:50:58 pm IST
മസ്‌കത്ത്: ഒമാന്‍ എയര്‍ വിമാനത്തില്‍ എത്തിയ ഏഴ് ഇന്ത്യക്കാരെ അതേ വിമാനത്തില്‍ തന്നെ തിരികെ അയച്ചെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ ഒമാനില്‍ നിന്ന് തിരിച്ചയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് 15ന് ഭാഗിക ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ഒമാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മേയ് മാസത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, രോഗികളുടെ എണ്ണം കുറയുന്നത് രോഗബാധയ്‌ക്കെതിരായ ജാഗ്രത കുറയാന്‍ കാരണമാവരുതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 89ല്‍ നിന്ന് 92 ആയി ഉയരുകയും ചെയ്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top