കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഴ് പുതിയകൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 130 തായെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി കുന പറഞ്ഞു.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് കേസുകളെല്ലാം യു.കെയിൽ നിന്ന് മടങ്ങിയെത്തിയ കുവൈത്ത് പൗരന്മാരിൽ നിന്നും കണ്ടെത്തിയതാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, വൈറസ് ബാധയിൽ നിന്നും 12 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. 564 പേർ ഇതിനോടകം രോഗമുക്തി നേടിയവരാണ്.
ALSO WATCH