News Desk

2021-05-24 04:48:52 pm IST

ദോഹ: മതിയായ തെളിവുകളുടെ അഭാവത്തില്‍ വ്യക്തിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയെന്നാരോപിച്ച ഏഴു പേരെ ദോഹ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴു പേരെയാണ് തെളിവുകളുടെ അഭാവത്തില്‍ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്. 

പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ അബ്ദുല്ല മുഹമ്മദ് അല്‍ മുത്തവ്വ കോടതിയില്‍ ഹാജരായി. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനുണ്ടായ കാലതാമസവും വാദി ഭാഗത്തിന്റെ മൊഴിയിലെ വൈരുധ്യങ്ങളും കോടതി ഇക്കാര്യത്തില്‍ പരിഗണിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top