News Desk

2021-05-30 05:17:20 pm IST
ദോഹ: മെയ് 27 ദോഹ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനത്തിന്റെ ഏഴാം വാര്‍ഷികം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ വിമാനത്താവളത്തിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള എഴുനൂറോളം യാത്രക്കാര്‍ സഞ്ചരിച്ചു. 

13 മില്യണ്‍ ടണ്‍ ലഗ്ഗേജ് വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ മിഡില്‍ ഈസ്റ്റിലെ തന്നെ മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് പലതവണ ഹമദ് അധികൃതര്‍ കരസ്ഥമാക്കി. 

ലോകത്തെ തന്നെ ഏറ്റവും വ്യോമയാന ഹബ്ബ് എന്ന പേര് നേടാന്‍ കഴിഞ്ഞ ഏഴു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ദോഹ ഹമദ് വിമാനത്താവളത്തിനായിട്ടുണ്ട്. 2022 ലോകകപ്പിനെ മുന്‍നിര്‍ത്തി മികച്ച വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് ഹമദില്‍ ഖത്തര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. കൊവിഡ് കാലത്തെ ലോകത്തെ എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ട്രാന്‍സിറ്റ് സര്‍വീസും ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു.     


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top