News Desk

2021-04-04 02:21:39 pm IST
മസ്‌കത്ത്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന ഒരു കൂട്ടം പ്രവാസികളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തത്. 

അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.  സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. ‌കൊവിഡ് വ്യാപന തോത് കുറയ്ക്കുന്നതിനു വേണ്ടി രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top