News Desk

2021-02-16 11:02:55 pm IST
റാമല്ല:ഫലസ്തീനികള്‍ക്കെതിരായ ഭീകരക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നിരവധി ഇസ്രായേലി പൗരന്മാരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വ്യക്തിഗത വിവരങ്ങളും മറ്റും വ്യാജമാണെന്ന് ഫലസ്തീന്‍ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

18 നും 19 നും ഇടയില്‍ പ്രായമുള്ള മൂന്ന് പേരും പിടിയിലായവരുടെ കൂടെയുണ്ടെന്നാണ് വിവരം. പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റ്. ഇസ്രയേലികള്‍ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഫലസ്തീനികളെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ടതായും സൂചനകളുണ്ട്. 

കഴിഞ്ഞ മാസം അഞ്ച് വയസുള്ള കുട്ടിയെ പരിക്കേല്‍പ്പിച്ചതിനും അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിനും ഇസ്രയേലിലെ തീവ്രവാദ സംഘടനയ്‌ക്കെതിരെ ഫലസ്തീന്‍ രംഗത്തുവന്നിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top