News Desk

2021-04-21 10:39:40 pm IST
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നിരവധി തൊഴിലവസരങ്ങള്‍. ഡോക്ടര്‍, ഡെന്റിസ്റ്റ്, നഴ്സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ്, എന്നീ തസ്തികകളിലായി 520 ഒഴിവുകളാണ് ഉള്ളത്. നിയമനം നോര്‍ക്ക റൂട്‌സ് വഴി. 

ഇതിനായി മാലിദ്വീപ് ആരോഗ്യവകുപ്പ് മന്ത്രാലയവും നോര്‍ക്ക റൂറ്സും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ മാലിദ്വീപിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികകളിലേക്കുള്ള 520 ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം നടത്തുന്നു.

ഓണ്‍ലൈനായി അപേക്ഷിക്കാന്‍ norkaroots.org സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 15. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 230 ഒഴിവുകള്‍, ഡെന്റിസ്റ്റുമാരുടെ 20 ഒഴിവുകള്‍, നഴ്സുമാരുടെ 150 ഒഴിവുകള്‍ , റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ് തുടങ്ങിയ ഒഴിവുകള്‍ ഉള്‍പ്പെടെ 520 ഓളം ഒഴിവുകളാണ് ആദ്യ ഘട്ടത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഡോക്ടര്‍/ ഡെന്റിസ്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയോടൊപ്പം IELTS ല്‍ കുറഞ്ഞ സ്‌കോര്‍ 6 / തത്തുല്യമോ, നഴ്സുമാര്‍, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്കള്‍ക്ക് യോഗ്യതയോടൊപ്പം IELTS ല്‍ കുറഞ്ഞ സ്‌കോര്‍ 5.5/ OET ല്‍ കുറഞ്ഞത് ഇ ഗ്രേഡോ അനിവാര്യമാണ്.

താല്പര്യമുള്ളവര്‍ www.norkaroots.org (https://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് സന്ദര്‍ശിച്ചതിന് ശേഷം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471 2770577/500 നമ്പറിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (International : 0091 8802 012345) ലഭിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top