News Desk

2021-02-01 04:58:26 pm IST
അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. ഫെഡറല്‍ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകര്‍ക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ആറു മാസത്തില്‍ കുറയാത്ത തടവോ അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ (1.98 കോടി രൂപ) പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി.

ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ബോധവല്‍ക്കരണ വീഡിയോയിലാണ് ശിക്ഷ കടുപ്പിച്ച വിവരം പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയത്. വ്യത്യസ്ത പദവിയിലിരിക്കുന്നവര്‍ ജോലി സംബന്ധമായ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല.

അനുമതിയില്ലാതെ സ്ഥാപനത്തിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലോ വെബ്‌സൈറ്റിലോ മറ്റോ പ്രവേശിക്കുന്നതും വിവരങ്ങള്‍ ചോര്‍ത്തി രഹസ്യം ഓണ്‍ലൈനിലോ മറ്റോ വെളിപ്പെടുത്തുകയും ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. മറ്റൊരാളെ ഉപദ്രവിക്കാനോ സ്വകാര്യതയ്ക്ക് ഭംഗം വരുത്താനോ ഓണ്‍ലൈന്‍ ഉപയോഗപ്പെടുത്തിയാലും സമാന ശിക്ഷയുണ്ടാകും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top