News Desk

2021-02-03 07:44:02 pm IST
ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാതെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബ്രോക്കറിങ് നടത്തിയാല്‍ തടവ് പിഴയും ശിക്ഷ നല്‍കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ജസ്റ്റിസ് മന്ത്രാലയം റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് വിഭാഗം മേധാവി ഖാലിദ് ഹസന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 500 അപേക്ഷകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തു കിടക്കുന്നത്. ജസ്റ്റിസ് മന്ത്രാലയം ഇക്കാര്യത്തില്‍ വച്ച് പുലര്‍ത്തുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് നല്‍കുന്നത്. 

നിലവില്‍ ഖത്തര്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍  ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അനധികൃത ബ്രോക്കര്‍മാര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത പിഴയും തടവും അനുഭവിക്കേണ്ടി വരുമെന്നും അല്‍ ഹസന്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top