Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയും. ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ് ഷഫീന. 

2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്ബനിയാണ് ഷഫീനയ്ക്ക് ഈ മികവ് നേടിക്കൊടുത്തത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളിലും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു.ഏഴുവര്‍ഷത്തിനിടെ മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായാണ് ഷഫീനയുടെ സംരംഭം പടര്‍ന്നു പന്തലിച്ചിരിക്കുന്നത്. 

.ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് ഷഫീനയ്ക്ക് ഈ അംഗീകരം ലഭിച്ചതെന്ന് ഫോബ്‌സ് മാസിക അറിയിച്ചു. 

വിജയകരമായി കമ്ബനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. ഷഫീനയ്‌ക്കൊപ്പം ആഡംബര ഫാഷന്‍ ഓണ്‍ലൈന്‍ സ്ഥാപനം ദി മോഡിസ്റ്റിന്റെ സ്ഥാപക ഗിസ് ലാന്‍ ഗുവനസ്, ഡിസൈനര്‍ റീം അക്ര, ഹുദ കട്ടന്‍ തുടങ്ങിയവരും ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ പ്രമുഖരില്‍ പെടുന്നു. 
Top