News Desk

2021-05-02 03:00:47 pm IST
പാലക്കാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മന്ധലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നു. 2392 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ബി.ജെ.പി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ അവസാന ഘട്ടത്തില്‍ പിന്നിലായി. 

വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ പാലക്കാട് മുന്നിലായിരുന്നു ഇ. ശ്രീധരന്‍. ഒരു ഘട്ടത്തില്‍ ലീഡ് ഏഴായിരത്തിനു മുകളിലെത്തി. എന്നാല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയപ്പോള്‍ ഇതു കുറഞ്ഞുവന്നു.

അതേസമയം, അഴീക്കോട്ടെ മുസ്‌ലിം ലീഗിന്റെ ശക്തനായ സ്ഥാനാര്‍ഥി കെ.എം ഷാജി മൂന്നാമങ്കത്തില്‍ പരാജയപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി സുമേഷാണ് വിജയിച്ചത്. 5000-ത്തിലേറെ വോട്ടുകള്‍ക്കാണ് സുമേഷിന്റെ ജയം.

ഇടതുകോട്ടയായ അഴീക്കോടില്‍ ജില്ലക്ക് പുറത്തുനിന്നെത്തിയ മുസ്‌ലിം ലീഗിലെ കെ.എം ഷാജി രണ്ട് തവണ ജയിച്ചുകയറിയത് കനത്ത ആഘാതമായിരുന്നു പാര്‍ട്ടിക്ക് ഏല്‍പിച്ചത്. കെ.വി സുമേഷിലൂടെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിച്ചത് രാഷ്ട്രീയ വിജയമായാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

2011-ല്‍ സി.പി.ഐ.എമ്മിലെ എം. പ്രകാശന്‍ മാസ്റ്ററെ 493 വോട്ടിനും 2016-ല്‍ ഇടതു സ്ഥാനാര്‍ഥിയായ എം.വി നികേഷ് കുമാറിനെ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് ഷാജി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്. ഈ ചരിത്രമാണ് സുമേഷ് തിരുത്തിക്കുറിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top