News Desk

2021-04-20 06:44:20 pm IST
മലപ്പുറം: റമദാന്‍ കാലത്ത് മലപ്പുറത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യ വേദി നേതാവ് ശശികല. പഞ്ചായത്തിന്റെ ലൈസന്‍സ് പ്രകാരം നടത്തുന്ന ഹോട്ടലുകള്‍ക്ക് ഒരുമാസം അടച്ചിടാന്‍ അവകാശമുണ്ടോയെന്ന് ശശികല ചോദിക്കുന്നു. റമദാനില്‍ ഭക്ഷണം വില്‍ക്കുന്നത് അനിസ്ലാമികമാണെങ്കില്‍ വിഗ്രഹങ്ങളെ പൂജിക്കാനുള്ള എണ്ണയും തിരിയും പട്ടും പൂവും ചന്ദനത്തിരിയും അരിയും ശര്‍ക്കരയും മറ്റും മറ്റും വില്‍ക്കുന്നത് അനിസ്ലാമികമല്ലേയെന്നും ശശികല ചോദിക്കുന്നു. പി.എസ്.സി പരീക്ഷ എഴുതാന്‍ മലപ്പുറം ജില്ലയിലെത്തിയ ചിലരുടെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്താണ് ശശികലയുടെ വാദം.

ബീഫ് നിരോധനം വീണ്ടും തുടര്‍ന്നാല്‍ കേരളത്തില്‍ ഉടന്‍ ബീഫ് ഫെസ്റ്റു നടക്കുമെന്നും തീണ്ടാരിയായ മകളോട് നിലവിളക്ക് കൊളുത്തേണ്ട എന്നൊന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആര്‍ത്തവ കവാടം കെട്ടി തീണ്ടാരി രക്തം കൊണ്ടാറാട്ടുനടത്തുമെന്നും നവീന്‍ റസാഖിന്റെ തോളില്‍ തളര്‍ന്ന് തൂങ്ങിയാല്‍ സംഘടനാ ചുമുതലയൊന്നും ഇല്ലാത്ത ഏതെങ്കിലും ഒരു രക്ഷിതാവ് തന്റെ സ്വന്തം ആധി ഒരു എഫ് പോസ്റ്റ് ആയി ഇട്ടാല്‍ ആ പോസ്റ്റ് പബ്ലിഷ് ചെയ്യും മുന്‍പ് നാം ഡാന്‍സ് ഫെസ്റ്റും നടത്തും, എന്നാല്‍ മലപ്പുറത്തോട് ഈ ഫെസ്റ്റുകാര്‍ കാണിക്കുന്ന പ്രത്യേക പരിഗണന കാണുമ്പോള്‍ ഞാന്‍ അഭിമാനം കൊണ്ട് വിജ്റുംഭിച്ച് പോകാറുണ്ടെന്നും ശശികല അഭിപ്രായപ്പെട്ടു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.................


Top