News Desk

2021-02-10 12:38:39 pm IST
ദോഹ: രാജ്യാന്തര തലത്തില്‍ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരെന്ന് യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ഷെയിഖ ആലിയ ബിന്ത് അഹമ്മദ് സൈഫ് ചൂണ്ടികാട്ടി. 

ന്യൂയോര്‍ക്കില്‍ അഞ്ചാമത് യു.എന്‍ പ്രിപ്പറേറ്ററി കൗണ്‍സില്‍ യോഗത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍. വരുന്ന ജനുവരി മാസം ദരിദ്ര രാഷ്ട്രങ്ങളുടെ ഉന്നമത്തിനായി ദോഹയില്‍ പ്രത്യേക കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ ഭാഗമായി നിരവധി രാഷ്ട്രങ്ങളില്‍ ദരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി ഇടപെടല്‍ നടത്തുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. നിലവില്‍ ഏഷ്യ ആഫ്രിക്ക തുടങ്ങിയ വന്‍  കരകളില്‍ ഖത്തറിന്റേതായി നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടെന്നും ഷെയിഖ ആലിയ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Tags :
Qatar UN
Top