ദോഹ: റമദാന് മാസത്തില്‍ രാജ്യത്തെ അഗതികള്‍ക്കായി വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ശൈഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ തീരുമാനം. ഫൗണ്ടേഷന്റെ പബ്ലിക് റിലേഷന്‍ മേധാവി യൂസുഫ് അല്‍ ഖുലൈഫി ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ആയിരത്തോളം ഇഫ്താര്‍ കിറ്റുകള്‍ ഫൗണ്ടേഷന് സ്വന്തമായും ബാക്കിയുള്ളവ രജ്യത്തെ വിവിധ റസ്റ്റോറന്റുകള്‍ വഴിയുമായിരിക്കും വിതരണം നടത്തുക. ഭക്ഷ്യ കിറ്റുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിതരണം ചെയ്യപ്പെടുക.
ഫൗണ്ടേഷനില്‍ രജിസ്റ്റര്‍ ചെയ്ത അഗതി കുടുംബങ്ങള്‍ക്ക് നേരിട്ട് ഭക്ഷ്യ കിറ്റുകള്‍ എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഫൗണ്ടേഷന്റെ ഈ ഉദ്യമത്തില്‍ സഹകരിക്കാന്‍ താല്പ്പര്യപെടുന്നവര് 44355555 എന്ന നമ്പറില്‍ ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നും അല്‍ ഖുലൈഫി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക