News Desk

2021-03-24 02:57:12 pm IST
ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ദുബൈയില്‍ 10 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രവര്‍ത്തനം നാളെ മുതല്‍ മാര്‍ച്ച് 27 ശനിയാഴ്ച വരെ മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെക്കും. 

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ് വിടവാങ്ങിയ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം.

മാസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1971ല്‍ യു.എ.ഇയുടെ ആദ്യ കാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഷെയ്ഖ് ഹംദാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിലും വികസന മുന്നേറ്റത്തിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top