2020-02-21 11:04:08 pm IST
ദുബായ്  : ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈയിലെ സിറ്റി വാക്കിൽ മെഡിക്കൽ ഫിറ്റ്നസ്, ഒക്യുപേഷണൽ ഹെൽത്ത് സ്ക്രീനിംഗ് സൗകര്യമുള്ള സ്മാർട്ട് സെന്റർ ദുബായിൽ തുറന്നു.

 പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച്  മെഡിക്കൽ ടെസ്റ്റ്, റെസിഡൻസ് വിസ ഇഷ്യു സമയം 28 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കും.ലോകത്തിലെ  തന്നെ ആദ്യത്തെ റോബോട്ടിക്  സാങ്കേതിക വിദ്യകൾ ഇവിടെ  പരീക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. 

ഉൽഘാടന ചടങ്ങിനായി ഹെൽത് സെന്ററിൽ എത്തിയ  ഷെയ്ഖ് ഹംദാനെ റോബോട്ട്  സ്വാഗതം ചെയ്തു.അത്യാധുനിക മെഡിക്കൽ സംവിധാനങ്ങൾ പ്രവാസികൾക്കടക്കം വലിയ രീതിയിൽ ഉപകാരപ്പെടുമെന്നാണ് കരുതപ്പെടുന്നത്. നിരവധി പ്രാദേശിക മാധ്യമങ്ങൾ ചടങ്ങിൽ എത്തിച്ചേർന്നു.  
Top