News Desk

2021-10-14 11:56:39 am IST

അബുദാബി: രണ്ടു വയസ്സുകാരന്റെ അവയവങ്ങള്‍ ദാനം ചെയ്ത ഇന്ത്യന്‍ കുടുംബത്തിനു അഭിനന്ദനവുമായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

യു.എ.ഇയിലും സൗദി അറേബ്യയിലുമുള്ള രോഗബാധിതരായ മൂന്നു കുട്ടികള്‍ക്കാണ് വിജിത് വിജയനും കുടുംബവും തങ്ങളുടെ മകന്റെ അവയവങ്ങള്‍ ദാനം ചെയ്തത്. രണ്ടു വയസ്സുകാരനായ വിവാന്‍ വിജിത് വിജയന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് മരണപ്പെടുന്നത്. 

ഏറ്റവും മാനുഷികമായ പ്രവൃത്തി എന്നാണ് ഷെയ്ഖ് ഹംദാന്‍ പറഞ്ഞത്. കുടുംബത്തിന്റെ മനുഷ്യത്വപരമായ പ്രവൃത്തി ജീവന് വേണ്ടി പൊരുതുന്നവര്‍ക്ക് തിരിച്ചുവരവിന് അവസരം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.



'ദുബൈയിലെ ഏറ്റവും വലിയ മാനുഷിക നിലപാടുകളിലൊന്ന് സംഭവിച്ച വാര്‍ത്തയാണ് അറിഞ്ഞത്. മരിച്ചുപോയ കുട്ടിയുടെ പിതാവായ വിജിത് വിജയന്‍, മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് രോഗികളായ മൂന്നു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറായി. ദൈവത്തിന് നന്ദി. മൂന്ന് കുട്ടികള്‍ക്കും എന്റെ ആശംസകള്‍.', ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. 

'ഈ ത്യാഗം മൂലം മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കപ്പെട്ടു. അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. വിവാന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. മൂന്നു കുട്ടികള്‍ക്കും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആത്മാര്‍ഥമായ ആശംസകള്‍ നേരുന്നു.', ഹംദാന്‍ ട്വീറ്റ് ചെയ്തു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top