News Desk

2021-05-21 02:36:06 pm IST


ദോഹ: ഖത്തറില്‍ അറസ്റ്റിലായ കെനിയന്‍ പൗരന്‍ മാല്‍കം ബിദ്അലിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ മേധാവി ശൈഖ ഹിന്ഥ്. കഴിഞ്ഞ ദിവസം രാജ്യത്തെ 240 ഓളം വിദ്യാര്‍ത്ഥികള്‍ മലകമിന്റെ വിഷയത്തില്‍ ശൈഖ ഹിന്ദിന് ആശങ്കയറിയിച്ചു നല്‍കിയ കത്തിലാണ് അവര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. 

ഖത്തറിലെ വിദേശ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപെട്ടു സമൂഹ മാധ്യമങ്ങളില്‍ ഇടപെടലുകള്‍ നടത്തിയതിനാണ് മാല്‍കം മെയ് അഞ്ചിന് അറസ്റ്റിലാവുന്നത്. തുര്‍ന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉടന്‍ പുറത്തു വിടണമെന്ന് ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടയില്‍ കഴിഞ്ഞ ദിവസം കെനിയയിലുള്ള കുടുംബവുമായി മല്‍കമിന് പത്ത് മിനിറ്റ് ടെലിഫോണില്‍ സംസാരിക്കാന്‍ ഖത്തര്‍ അധികൃതര്‍ അനുവാദം നല്‍കിയതായി പ്രമുഖ ബ്രിട്ടീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെയും മലകമിനെതിരെ ഖത്തര്‍ അധികൃതര്‍ യാതൊരു കുറ്റ ചാര്‍ജുകളും സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top