News Desk

2021-05-19 05:43:14 pm IST
ദോഹ: ഇസ്രായേല്‍ ആക്രമണത്തിനിരയായ ഫലസ്തീന്‍ കുരുന്നുകളുടെ കരച്ചില്‍ അത്യന്തം വേദനിപ്പിക്കുന്നതെന്ന് ശൈഖ മോസ ബിന്‍ത് നാസര്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

തങ്ങളുടെ കൂട്ടുകാരുടെ മൃതദേഹങ്ങള്‍ക്ക് അകമ്പടി പോകുന്ന ഗസ്സയിലെ കുരുന്നുകളുടെ മാനസിക നില എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന് ലോകം ആലോചിക്കേണ്ട സമയമാണ് ഇപ്പോള്‍. അവര്‍ക്ക് സമാധാനവും നിര്‍ഭയത്വവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന എന്നും ശൈഖ മോസ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top