News Desk

2022-06-23 05:46:20 pm IST
ദോഹ: ഖത്തര്‍ ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, രാജ്യം ലോകത്തിനായി തുറന്നിട്ടിരിക്കുകയാണെന്ന് ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖാ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ലോകം ഞങ്ങളുടെ സംസ്‌ക്കാരത്തെ ആശ്ലേഷിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ 'ദി റോള്‍ ഓഫ് സ്പോര്‍ട് ഇന്‍ ദി ഗെയിം ഓഫ് ലൈഫ്'(The Role of Sport in the Game of Life) എന്ന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

പാരമ്പര്യത്തിന്റെ വേരുകള്‍ മനസ്സിലാക്കുകയും ചില കാര്യങ്ങള്‍ തങ്ങള്‍ക്ക് പറ്റാവുന്ന തരത്തില്‍ ചെയ്യുകയും തുറന്ന  സംഭാഷണങ്ങള്‍ക്ക് സന്നദ്ധമാവുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് ഖത്തറിനും അറബ് ലോകത്തിനും ആവേശകരമായ സംഭവമാണെന്ന് ഫോറത്തിന്റെ ആദ്യ സെഷനില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

'അറബ് ലോകത്തിന്റെ വൈവിധ്യത്തോടൊപ്പം ഖത്തറിനെ അനുഭവിച്ചറിയാനുള്ള അവസരമാണ് ഞങ്ങള്‍ തുറന്നിടുന്നതെന്ന് അവര്‍ വ്യക്തമാക്കി. ലോകകപ്പിനോടനുബന്ധിച്ച് ഖത്തര്‍ മ്യുസിയം നടത്താനിരിക്കുന്ന പ്രദര്‍ശനങ്ങളുടെ വിശദാംശങ്ങളും വിപുലീകരണ പദ്ധതികളും അവര്‍ വിശദീകരിച്ചു. പ്രദര്‍ശനങ്ങള്‍ ലോകകപ്പിന് മുമ്പ് തുടങ്ങുമെന്നും ഏപ്രില്‍ ആരംഭം വരെ ഉണ്ടായിരിക്കും ചെയ്യും. ഇതിലൂടെ ലോകകപ്പ് സമയത്ത് ഇത് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് പ്രദര്‍ശനം കാണാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top