News Desk

2021-04-10 07:02:34 pm IST
ബത്തേരി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. വയനാട്ടില്‍ ആദിവാസി ബാലിക മരിച്ചത് ഷിഗെല്ല രോഗബാധയെ തുടര്‍ന്നെന്നു സ്ഥിരീകരണം. നൂല്‍പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ആറു വയസുകാരി മഞ്ജരിയാണ് രോഗ ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിന് മരിച്ചത്.

സംശയത്തെത്തുടര്‍ന്നു സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ശനിയാഴ്ചയാണു പരിശോധനാഫലം ലഭിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പോകാനിടയുണ്ട്.

പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top