News Desk

2021-03-29 08:47:49 pm IST
കെയ്‌റോ: അന്താരാഷ്ട്ര കപ്പല്‍പ്പാതയായ സൂയസ് കപ്പല്‍പ്പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ പൂര്‍ണമായി വലിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ഒരാഴ്ചായി കപ്പല്‍ മാറ്റാന്‍ തുടരുന്ന ശ്രമം ഇന്ന് വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. 

മാര്‍ച്ച് 23ന് ശക്തമായ കാറ്റില്‍പ്പെട്ടാണ് എവര്‍ ഗിവണ്‍ കപ്പല്‍ തലതിരിഞ്ഞ് കരയിലേക്കു കയറിയത്. വേലിയേറ്റം പ്രയോജനപ്പെടുത്തി നിരവധി ടഗ്‌ബോട്ടുകളുടെ സഹായത്തോടെയാണ് കരയിലെ മണല്‍ത്തിട്ടയില്‍ ഉറച്ചിരുന്ന പടുകൂറ്റന്‍ കപ്പല്‍ വലിച്ചു നീക്കിയത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കു ഗതാഗതം മുടക്കി ഒരാഴ്ചയായി കപ്പല്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ 400ഓളം കപ്പലുകളാണ് ഗതാഗതം സാധ്യമാകാതെ തടസ്സപ്പെട്ട് കിടന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top