News Desk

2022-06-23 03:47:31 pm IST
മുബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തിന് പിന്നാെ എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്.

'എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ നിന്ന് ആശയവിനിമയം നടത്തരുത്. അവര്‍ മുംബൈയില്‍ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് അഘാടിയില്‍നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്- സഞ്ജയ് റാവുത്ത് മുംബൈയില്‍ പറഞ്ഞു.

അതേസലമയം, സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആകെ എത്തിയത് 13 എം.എല്‍. എമാര്‍. ഇക്കൂട്ടത്തില്‍ മകന്‍ ആദിദ്യ താക്കറെയും ഉള്‍പ്പെടും. മുംബൈയിലെ ഉദ്ധവിന്റെ വസതിയിലാണ് യോഗം നടന്നത്. 

ഇതിനിടെ ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ സംഘത്തിലേക്ക് കൂടുതല്‍ വിമതര്‍ എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.  തനിക്കൊപ്പം 35 ശിവസേന എം.എല്‍.എമാരും ഏഴ് സ്വതന്ത്ര എം.എല്‍.എമാരും ഒപ്പമുണ്ടെന്നാണ് ഷിന്‍ഡെ ഉയര്‍ത്തുന്ന വാദം. യഥാര്‍ഥ ശിവസേന തങ്ങളാണെന്നാണ് ഷിന്‍ഡെയുടെ അവകാശ വാദം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top