News Desk

2021-02-10 07:21:58 pm IST

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ സുപ്രധാന അറിയിപ്പ്. ദോഹ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്‌ലൈന്‍ നമ്പറായ 50411241 ഉപയോഗിച്ച് ചില വ്യാജന്മാര്‍ സാമ്പത്തിക  തട്ടിപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും എംബസി അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യന്‍ എംബസി ഇത്തരം കാര്യങ്ങള്‍ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എംബസിയിലെ ഔദ്യോഗിക ഉദ്യോഗസ്ഥര്‍ ഇത്തരം ഫോണ്‍ കോളുകള്‍ നടത്താറുമില്ല. അജ്ഞാത ഫോണ്‍ കോളുകളുമായി ആശയവിനിയമയം നടത്തുമ്പോള്‍ പാസ്‌പോര്‍ട്ട് നമ്പര്‍, ഖത്തര്‍ ഐ.ഡി, പാന്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ ആരുമായും ഷെയര്‍ ചെയ്യരുത്. 

ഇത്തരം അനുഭവങ്ങളുണ്ടായാല്‍ എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അറിയിക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top