മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ട് ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ആറ് മാസം തികയുന്ന ഏപ്രില്‍ അഞ്ചിന് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കാപ്പന്റെ ഭാര്യ റൈഹാന. എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്, ബീഫ് കഴിച്ചതാണോ അതോ മുസ്ലീം ആതാണോ അതോ കേരളക്കാരനായതു കൊണ്ടാണോയെന്ന് റൈഹാന ചോദിക്കുന്നു.
ഹത്രാസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക് എന്തായിരിക്കാം പൊലീസ് കൊടുത്തിരിക്കുന്നതെന്നും ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവര്‍ക്ക് നേട്ടമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ റൈഹാന ചോദിക്കുന്നു.
ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. യു.എ.പി.എ, രാജ്യദ്രോഹ കുറ്റം തുടങ്ങിയ വകുപ്പകളാണ് കാപ്പനെചതിരെ ചുമത്തിയത്. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
റൈഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക