News Desk

2021-05-09 06:30:14 pm IST

ന്യൂഡല്‍ഹി: എയിംസില്‍ കൊവിഡ് ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. 

ചികിത്സ പൂര്‍ത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തെ തിരികെ എയിംസില്‍ തന്നെ പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാപ്പനെ കാണാന്‍ ഭാര്യ ഡല്‍ഹിയിലെത്തിയെങ്കിലും യു.പി പൊലീസും ആശുപത്രി അധികൃതരും അനുവദിച്ചിരുന്നില്ല. ഇതിനിടെയാണ് രഹസ്യമായി വീണ്ടും സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയത്. 

കൊവിഡ് മുക്തി നേടിയതോടെയാണ് ജയിലിലേക്ക് മാറ്റിയതെന്നാണ് യു.പി സര്‍ക്കാറിന്റെ വിശദീകരണം. അതേസമയം, കൊവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നും ടെസ്റ്റ് നടത്തിയിട്ടില്ലെന്നും കാപ്പന്‍ ഭാര്യ റൈഹാനത്തിനോടു ഫോണില്‍ പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top