Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-06-26 01:56:28pm IST
ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) ഖത്തർ അവയവദാന റജിസ്ട്രിയിൽ ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന. വർഷാവസാനത്തോടെ 4,00,000 ദാതാക്കളെയാണു പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ.

കഴിഞ്ഞ ആഴ്ച വരെയുള്ള കണക്ക് അനുസരിച്ചു 3,65,000 ദാതാക്കളാണു നിലവിലുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുമിത്. 

അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വർഷത്തിലുടനീളം ആശുപത്രികൾ, കോളജുകൾ, മെഡിക്കൽ സ്‌കൂളുകൾ എന്നിവിടങ്ങളിലെല്ലാം ശക്തമായ ബോധവൽക്കരണം തുടരുന്നുണ്ടെന്നു എച്ച്എംസിയുടെ അവയവദാന കേന്ദ്രമായ ഹിബയുടെ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി പറഞ്ഞു.  
Top