News Desk

2021-02-28 02:29:50 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു തീപിടുത്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളില്‍ ഗണ്യമായ കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് തീപിടുത്തതെ കുറിച്ച് കൂടുതല്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടതിനാലാണെന്ന് അപകടങ്ങള്‍ കുറയാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. 

രാജ്യത്തെ അഗ്‌നിശമന സേനയുടെ രക്ഷാപ്രവര്‍ത്തന പ്രതികരണ സമയം വെറും ഏഴു മിനിറ്റായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനം സാധ്യമാക്കാന്‍ ഏഴോളം പ്രദേശങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജാബിര്‍ മുഹമ്മദ് അല്‍ മരിയാണ് ഇക്കാര്യം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. 

ശൈത്യകാലത്തെ ചില പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീപിടുത്തത്തിന് കാരണമാവുന്നുണ്ട്. ഇക്കാര്യത്തില്‍ വീടുകളിലെ താമസക്കാര്‍ക്കും ക്യാംപിങ് ചെയ്യുന്നവര്‍ക്കും കൃത്യമായ അവബോധം നല്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് സാധിക്കുന്നുണ്ട്. ക്യാംപിങ് മേഖലയില്‍ പ്രത്യേക സംഘങ്ങള്‍ രുപീകരിച്ചു കൊണ്ട്  നിരീക്ഷണങ്ങള്‍ ശക്തമാക്കുമെന്നും അല്‍ മറി അഭിമുഖത്തില്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top