News Desk

2021-01-31 09:53:52 am IST

കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി ചികില്‍സ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കൊവിഡ് മുക്തനായത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. 

റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി. കഴിഞ്ഞ സീസണിലെ ബിഗ്ബോസ് മത്സരാര്‍ത്ഥിയായിരുന്നു.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്. ഭാര്യയും നാല് പെണ്‍മക്കളും ഉണ്ട്. സംസ്‌കാരം ഇന്ന് പകല്‍ 11.30-ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top