News Desk

2021-05-30 07:51:52 pm IST
ദോഹ: ഗള്‍ഫ് രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ ഖത്തറിന്റെ ഇഹ്തിറാസ് അടക്കം ആറ് ആപുകള്‍ക്ക് അംഗീകാരം. കഴിഞ്ഞ ദിവസം ഗള്‍ഫ് കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങളുടെ ആരോഗ്യ സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ അനുമതിയുണ്ടായത്. 

ഖത്തറിനെ പ്രതിനിധീകരിച്ച് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി പങ്കെടുത്തു. ഖത്തറിന്റെ ഇഹ്തിറസ്, സൗദിയുടെ തവക്കുല്‍ന്ന, ഒമാന്റെ തര്‍സാദ്, കുവൈത്തിന്റ ശലോണക്, എമിറെറ്റസിന്റെ അല്‍ ഹസന്, ബഹ്‌റൈനിന്റെ മുജ്തമാ അല്‍ വാഈ തുടങ്ങിയ അപ്പുകള്‍ക്കാണ് ഗള്‍ഫില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top