ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ 927 പേര്‍ക്ക് കൊവിഡ്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധ 185,261 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 814 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 113 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.
ഇന്ന് റെക്കോര്‍ഡ് മരണമാണ് ഖത്തറില്‍ രേഖപ്പെടുത്തിയത്. ആറു പേരാണ് മരണപ്പെട്ടത്. 34, 49, 52, 58, 76, 79 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 312 ആയി. പുതുതായി 512 പേര് രോഗമുക്തി നേടി. ഇതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 166,953 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ 427 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. 204 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ആകെ രോഗികളുടെ എണ്ണം 1663 ആയി. 17,996 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
7,077 പേരാണ് പുതുതായി കൊവിഡ് ടെസ്റ്റ് എടുത്തത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകള്‍ 1,773,431 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,712 ഡോസ് കൊവിഡ് -19 വാക്സിനും നല്കി. ഇതുവരെ 961,555 ഡോസ് വാക്സിന് രാജ്യത്ത് നല്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക