News Desk

2021-05-08 07:00:00 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 191 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. 1,023 പേര്‍ പുതുതായി രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോകമുക്തി നേടിയവരുടെ എണ്ണം 200,467 ആയി. 

നിലവില്‍ 96,34 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 516 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 261 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 502 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 164,12 ഡോസ് കൊവിഡ് വാക്സിനുകള്‍ നല്‍കി. വാക്സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 1,94,117,1 ആണ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top