News Desk

2021-05-05 09:14:46 pm IST
ദോഹ: ഖത്തറില്‍ ഇന്ന് പുതിയ 645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ രോഗികളില്‍ 311 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 1,385 പേരാണ് പുതുതായി കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 196,906 ആയി. 

ഇന്ന് രാജ്യത്ത് മരണപ്പെട്ടവരില്‍ ഗുരുതരമായ മറ്റു രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 48, 49, 62, 63, 65, 91 വയസ് പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 439 ആയി.

അതേസമയം, രാജ്യത്ത് ഇനി ചകിത്സയില്‍ കഴിയുന്നത് 114,82 പേരാണ്. 648 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 269 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 138,54 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണം 192,78,19 ആയി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top