News Desk

2021-03-19 05:18:14 pm IST

റിയാദ്: ജിദ്ദ നഗരത്തിലെ സൂഖില്‍ വെച്ച് അടിപിടികൂടിയ പ്രവാസികളെ സൗദി സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. അടിപിടിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തി ആളുകളെ പിടികൂടിയത്. അറസ്റ്റിലായ ആറ് പേരും പാകിസ്ഥാന്‍ സ്വദേശികളാണ്. ഇവരില്‍ മൂന്ന് പേര്‍ ഇഖാമ നിയമലംഘകരുമാണ്. 

30-നും 40-നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു. 

ഫോട്ടോ കടപ്പാട്: ഏഷ്യാനെറ്റ് ഓണ്‍ലൈന്‍


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top