News Desk

2021-03-22 11:46:15 am IST

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. 

ലഹരിമരുന്ന് കള്ളക്കടത്ത് നടത്തുകയും അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധം പുലര്‍ത്തുകയും ചെയ്ത ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ക്രിസ്റ്റല്‍ മോര്‍ഫിന്‍, ഹാഷിഷ്, കറുപ്പ് എന്നിവയാണ് സംഘത്തില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top