റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ തൊഴില്‍ നിയമ പരിഷ്ക്കാരങ്ങളില്‍ നിന്ന് ആറ് വിഭാഗങ്ങളെ ഒഴിവാക്കി. സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ കരാര്‍ നടപ്പിലാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ലേബര്‍ റിഫോം ഇനീഷ്യേറ്റീവിന്റെ ആനുകൂല്യങ്ങള്‍ ആറു വിഭാഗങ്ങള്‍ക്ക് ലഭിക്കില്ലെന്ന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദി ഗസറ്റിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രാലയം വക്താവ് ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്.
തൊഴിലുടമയുടെ കുടുംബാംഗങ്ങളായ ജീവനക്കാര്‍, തൊഴിലുടമയുടെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ മാത്രം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലാണ് ഇവരെ തൊഴില്‍ പരിഷ്ക്കരണത്തിന്റെ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുക. അതേസമയം, അവരെ കൂടാതെ മറ്റ് തൊഴിലാളികള്‍ സ്ഥാപനത്തിലുണ്ടെങ്കില് എല്ലാവര്ക്കും ആനുകൂല്യം ലഭിക്കും.
സ്പോര്‍ട്സ് ക്ലബ്ബുകളിലെയും സ്പോര്‍ട്സ് ഫെഡറേഷനിലെയും കളിക്കാരും കോച്ചുമാരും, ഗാര്‍ഹിക തൊഴിലാളികളും ഇതിനോട് സമാനമായ തൊഴിലുകള്‍ ചെയ്യുന്നവരും, കാര്‍ഷിക തൊഴിലാളികള്‍, ഇടയന്മാര്, തോട്ടം പണിക്കാര്, 500 ടണ്ണില്‍ താഴെ ഭാരമുള്ള കപ്പലുകളിലെ ജീവനക്കാര്‍, രണ്ട് മാസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് പ്രത്യേക സീസണല്‍ ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്നവര്‍ തുടങ്ങീ ഈ വിഭാഗങ്ങള്‍ക്കും പുതിയ തൊഴില്‍ പരിഷ്ക്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
പരിഷ്ക്കരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളുടെ കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യത്യസ്ത പ്രചാരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക