News Desk

2021-05-28 08:38:19 pm IST

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 
മുഹമ്മദ് അല്‍ മനാനി, രാംഷാദ് മുഹമ്മദ് ജിത്രയില്‍, ജിതേന്ദ്ര ഷാ, ഉജ്ജീര്‍ മജാര്‍, ശ്യാം സുന്ദര്‍ മുഖിയ, കുനിസന്‍ കനപതിപാല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

മറ്റുള്ളവരുടെ സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായും പാലിക്കാന്‍ ക്വാറന്റൈനില്‍ കഴിയുന്ന പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ട അധികാരികള്‍ ആഹ്വാനം ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top