Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിൽ 1,000 പേരിൽ 6 പേർക്ക് വീതം ബോധക്ഷയം സംഭവിക്കുന്നുണ്ടെന്ന് ഹമദ് ജനറൽ ആശുപത്രി അധികൃതർ. ജനസംഖ്യയിൽ 40 % പേർക്കും ബോധക്ഷയം സംഭവിക്കാറുണ്ടെന്നും അത്യാഹിത വിഭാഗത്തിൽ എത്തുന്ന 3 % പേരും ബോധക്ഷയത്തിന് ചികിത്സ തേടി എത്തുന്നവരാന്നെനും അധികൃതർ വ്യക്തമാക്കി .

ഒട്ടുമിക്ക ബോധക്ഷയങ്ങളും ആശങ്കപ്പെടാനുള്ള കാരണങ്ങൾ ഇല്ലാത്തവയാണ് എന്നാൽ ചില സമയങ്ങളിൽ ബോധക്ഷയം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോകാറുണ്ടെന്നും അധികൃതർ അറിയിച്ചു.

അതുകൊണ്ട് ബോധക്ഷയം സംഭവിക്കുന്ന എല്ലാ രോഗികളെയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെന്ന് ഇന്റേണൽ മെഡിസിൻ ക്ലിനിക് കൺസൽറ്റന്റ് ഡോ.അമൽ എൽ ഹവാരി. തലച്ചോറിന് മതിയായ ഓക്‌സിജൻ കിട്ടാതെ വരുമ്പോൾ ഹ്രസ്വ സമയത്തേക്ക് ബോധം നഷ്ടപ്പെടുമ്പോഴാണ് ബോധക്ഷയം ഉണ്ടാകുന്നത്.

പ്രത്യേകിച്ച് രോഗാവസ്ഥ ഒന്നുമില്ലാത്ത വ്യക്തിക്ക് ബോധക്ഷയം സംഭവിച്ചാൽ ചികിത്സ ആവശ്യമില്ല. അതേസമയം ഹൃദയസംബന്ധമായ രോഗങ്ങളുള്ള 40 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് ബോധക്ഷയം സംഭവിച്ചാൽ അടിയന്തര ചികിത്സ തേടണം.  
Top