News Desk

2021-04-01 05:54:51 pm IST
മസ്‌കത്ത്: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മൂന്ന് മാസത്തെ തടവും 1,000 ഒമാന്‍ റിയാല്‍ പിഴയും ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ഇവര്‍ ലംഘിച്ചുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ നിര്‍ദേശം. 

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ലംഘനം, പൊതു സ്ഥലങ്ങളിലെ ഒത്തുകൂടല്‍, ട്രാക്കിംഗ് ബ്രെയിസ്‌ലെറ്റുകള്‍ നീക്കം ചെയ്യുക എന്നീ നിയമലംഘനങ്ങള്‍ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top